Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 9:42 am

Menu

Published on May 13, 2015 at 11:30 am

വീട്ടിൽ ശൗചാലയം നിര്‍മിച്ചില്ല;ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ചു

bihar-woman-leaves-over-no-toilet-at-home

ബിഹാര്‍:  വീട്ടിൽ ശൗചാലയം ഇല്ലാത്തതിനെ തുടർന്ന്  ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു.ബീഹാറിലെ വൈശാലി ജില്ലയിലെ സുനിത ദേവിയാണ് വീട്ടിൽ ശൗചാലയം നിര്‍മിക്കാത്തതിന്റെ പേരിൽ നാല് വര്‍ഷത്തെ വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ധൈര്യം കാണിച്ചത്.2011ലാണ് 25കാരിയായ സുനിത പഹര്‍പൂറില്‍ പച്ചക്കറി വില്‍പ്പനക്കാരനായ ധീരജ് ചൗധരിയെ വിവാഹം ചെയ്തത്. ധീരജിന്റെ മാതാപിതാക്കള്‍ക്കൊപ്പം ബിസ്‌ഹെന്‍പൂറില്‍ രണ്ട് മുറി വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. വീട്ടില്‍ ശൗച്യാലയം ഉണ്ടായിരുന്നില്ല. കാലങ്ങളായി താന്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും ഓരോരോ ഒഴിവുകള്‍ പറഞ്ഞ് ഭര്‍ത്താവ് തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്ന് സുനിത കുറ്റപ്പെടുത്തി. തന്റെ ആവശ്യം ഭര്‍ത്താവ് അംഗീകരിക്കുന്ന നിമിഷം ഭര്‍തൃവീട്ടിലേക്ക് തിരികെ ചെല്ലുമെന്ന് ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന സുനിത പറഞ്ഞു.ശൗച്യാലയം ഇല്ലാത്തതിനാല്‍ പുറത്ത് പോകേണ്ടി വരുമ്പോള്‍ തനിക്ക് ഏറെ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുനിത പറയുന്നു.ധീരജും സുനിതയുടെ ആരോപണം ശരിവെക്കുന്നുണ്ട്. എന്നാല്‍ പണം ഇല്ലാത്തതു കൊണ്ടാണ് ശൗച്യാലനം പണിയാത്തതെന്നാണ് ഇയാളുടെ ന്യായീകരണം.

Loading...

Comments are closed.

More News