Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മ്യൂണിക്ക് :ചാമ്പ്യന്‍സ് ലീഗിലെ ഇരു പാദങ്ങളിലുമായി നടന്ന സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ബാഴ്‌സലോണ ഫൈനലില്‍ പ്രവേശിച്ചു.ആദ്യപാദ സെമിയില്‍ സ്വന്തം തട്ടകത്ത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. ബയേണ്‍ മ്യൂണിക്കിനെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ ഫൈനലിലെത്തിയത്. ബയേണിനുവേണ്ടി ബെനാറ്റിയും, ലെവന്‍ഡോസ്‌കിയും, മുള്ളറും ഗോള്‍ നേടി. രണ്ടു പാദങ്ങളിലുമായി നേടിയ 53ന്റെ വിജയമാണ് ബാഴ്‌സയ്ക്ക് ഫൈനല്‍ ബര്‍ത്ത് ഒരുക്കിയത്. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മറുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിലാണ് ബാഴ്‌സ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമിയിലെ രണ്ടാംപാദ മത്സരത്തില്‍ ഇന്ന് റയല്‍ മാഡ്രിഡ് യുവന്റസിനെ നേരിടും.
Leave a Reply