Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറാച്ചി: പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ സ്വകാര്യ ബസിന് നേരെ ആക്രമണം.നാല് ബൈക്കുകളിലായെത്തിയ എട്ട് ഭീകരർ ബസിനു നേരെ വെടി വെക്കുകയായിരുന്നു.ആക്രമണത്തിൽ 43 പേര് കൊല്ലപ്പെടുകയും 18 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.65 ലധികം യാത്രക്കാരുണ്ടായിരുന്ന ബസിൽ, മരിച്ചവരില്‍ പതിനാറ് പേര്‍ സ്ത്രീകളാണ്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് പാക്കിസ്ഥാനിലെ ഡോൺ ഓൺലൈൻ റിപ്പോർട്ട് ചെയ്തു
ന്യൂനപക്ഷമായ ഷിയ വിഭാഗത്തിന്റെ ഇസ്‌മൈലി സമുദായ അംഗങ്ങള്‍ യാത്രചെയ്ത ബസ്സിന് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സഫൂരാ ഛൗക്കിന് സമീപമാണ് സംഭവം. ആയുധധാരികള്‍ ബസ്സ് തടഞ്ഞുനിര്‍ത്തിയ ശേഷം ആദ്യം പലതവണ നിറയൊഴിച്ചു. പിന്നീട് ബസ്സിനുള്ളില്‍ കടന്ന് വെദിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഷിയ വിഭാഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍-അസര്‍ ഗാര്‍ഡന്‍ കോളനിയുടെ ഉടമസ്ഥതയിലുള്ള ബസ്സാണ് ആക്രമിക്കപ്പെട്ടത്. കൂട്ടക്കൊല നടത്തിയ ശേഷം അക്രമികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു.ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.എന്നാൽ ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
Leave a Reply