Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 1:29 pm

Menu

Published on May 18, 2015 at 9:50 am

സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ;കടല്‍ക്ഷോഭത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം നൽകി

heavy-rains-to-continue-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളിൽ  കടല്‍ ക്ഷോഭത്തിന്‌ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. നാളെ വരെ സംസ്‌ഥാനത്ത്‌ വ്യാപകമായി മഴ പെയ്യും.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യയുണ്ട്.വിനോദ സഞ്ചാരികള്‍ കടലില്‍ ബോട്ടിങ് നടത്തുന്നതിന് നാളെവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏഴടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.ഉത്തരപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വീശുന്ന ശക്തമായ കാറ്റാണ് കടല്‍ക്ഷോഭത്തിന് കാരണം. ഞായറാഴ്ച രാവിലെ മുതല്‍ മലബാര്‍ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു. ഇതു കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.ഏഴ് അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തീരമിടിച്ചിലിന് സാധ്യതയുള്ളതിനാൽ തീരവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.കടലിൽ വിനോദ സഞ്ചാരികൾക്ക് ബോട്ടിങ്ങിന് നിയന്ത്രണമേർപ്പെടുത്തി.അതേസമയം ശക്തമായ മഴയില്‍  തലസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കടല്‍ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താനും അവധിയിലുള്ള ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...

Comments are closed.

More News