Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 2:34 pm

Menu

Published on June 20, 2013 at 5:02 am

നിതീഷ് കുമാർ വിശ്വാസവോട്ട് നേടി

congress-hand-helps-nitish-kumar-win-trust-vote

പാറ്റ്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. നാലംഗങ്ങൾളുള്ള കോണ്‍ഗ്രസ്‌ നിതീഷിനെ പിന്തുണച്ചു.വോട്ടിങ്ങിനു മുൻപ് ബി ജെ പി അംഗങ്ങൾ വാക്കൗട്ട് നടത്തി.വിശ്വാസപ്രമേയത്തിന് അനുകൂലമായി 126 വോട്ട് ലഭിച്ചു. ജെഡിയു – 117, കോണ്‍ഗ്രസ്‌ -4, സിപി ഐ -1,സ്വതന്ത്രര്‍ -4 എന്നിങ്ങനെയാണു നിതീഷ്കുമാറിനെ പിന്തുണച്ചവർ. ആർജെഡിയും (22) രണ്ടു സ്വതന്ത്രരും എതിർത്തു. ബി ജെ പി അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപോയി. എൽജെപി അംഗം വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.

കോണ്‍ഗ്രസ് അംഗങ്ങൾ നിതീഷ് കുമാറിനെ പിന്തുണച്ചത്തോടെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ സൂചന കണ്ടുതുടങ്ങി. നിതീഷ് കുമാർ മതേതര കാഴ്ചപ്പാടുള്ള നേതാവാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മൻമോഹൻ സിംഗ് വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News