Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധുര : അയൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ആറു വയസ്സുകാരനെ തല്ലിക്കൊന്നു.മഥുരയിലെ ഗിരിരാജ് വാടിക കോളനിയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.ധർമേന്ദ്ര എന്ന ആറുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ കാമുകനായ രാജേന്ദ്രയാണ് കൊലപാതകത്തിന് പിന്നിൽ.വീട്ടിൽ നിന്നും ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് കുട്ടി സമീപത്തെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു. ഇതിൽ കുപിതനായ രാജേന്ദ്ര കുട്ടിയെ തല്ലി അവശനാക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറായ രാജേന്ദ്രന് കുറേക്കാലമായി അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ സ്വന്തം നാടായ മധ്യപ്രദേശിലെ തികംഗർഹിൽ പോയതായിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണറിയുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.