Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ നടന് സത്താര്‍ അറസ്റ്റിൽ. തട്ടിപ്പ് കേസിലാണ് സത്താറിനെ അറസ്റ്റ് ചെയ്തത്.വര്‍ക്കല മജിസ്ട്രേട്ട് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പൊലീസ് അറസ്റ്റുചെയ്തത്.2007ലാണ് കേസിനാസ്പദമായ സംഭവം.വർക്കലയിൽ പ്രവർത്തിച്ചിരുന്ന സത്താർ ചെയർമാനായ ഇൻഫോ വിഷൻ എന്ന ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയെടുത്ത് മുങ്ങി എന്നാണ് കേസ്. പലരിൽനിന്ന് വൻ തുക പിരിച്ചെടുത്ത ശേഷം സ്ഥാപനം അടച്ചു പൂട്ടിയെന്നാണ് പരാതി. കേസിൽ ഹാജരാകണമെന്ന് കാണിച്ച് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സത്താർ ഹാജരായില്ല. കോടതിയില്‍ ഹാജരാക്കിയ താരത്തെ ജൂണ്‍ ഒന്നാം തിയ്യതി വരെ റിമാന്‍ഡ് ചെയ്തു. വര്‍ക്കല ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ആര് രാജേഷാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്കുവാനും കോടതി നിര്‍ദ്ദേശിച്ചു. നടി ജയഭാരതിയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സത്താര്‍. പഴയകാല സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ അദ്ദേഹം അടുത്തകാലത്ത് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്