Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ്നാട്: താലി കൈമാറേണ്ടിയിരുന്ന സുബ്രഹ്മണ്യൻ സ്വാമി താലികെട്ടാനൊരുങ്ങിയ ദൃശ്യം വൈറലാകുന്നു.തമിഴ്നാട്ടിൽ ഇന്നലെയായിരുന്നു വിവാദമാകേണ്ടിയിരുന്ന വിവാഹ ചടങ്ങ് നടന്നത്. ജനതാ പാർട്ടിയുടെ തമിഴ്നാട്ടിലെ ജില്ലാ പ്രസിഡന്റായിരുന്ന ബാലസുബ്രഹ്മണ്യന്റെ വിവാഹത്തിനെത്തിയപ്പോഴായിരുന്നു സംഭവം.തമിഴ്നാട്ടിലെ തിരുനെല്‍വേലില്‍ തന്റെ പഴയൊരു അനുയായിയുടെ വിവാഹ മണ്ഡപത്തില്‍ വെച്ചാണ് സ്വാമിക്ക് അബദ്ധം പിണഞ്ഞത്.തമിഴ്നാട്ടിലെ ആചാരപ്രകാരം മുതിര്‍ന്ന ആളാണ് വധുവിന് കെട്ടേണ്ട താലി വരന് എടുത്ത് നല്‍കേണ്ടത്. അതുപ്രകാരം സുബ്രഹ്മണ്യം സ്വാമി താലിയുമായി വരന്റെയും വധുവിന്റേയും അടുത്തേക്ക് നീങ്ങി. എന്നാല്‍ കല്യാണത്തിന് വന്നവരെയെല്ലാം ഞെട്ടിച്ച സുബ്രഹ്മണ്യം സ്വാമി തന്നെ വധുവിനെ താലികെട്ടാന്‍ ഒരുങ്ങുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വധുവും വരനുമുൾപ്പെടെ എല്ലാവരും സ്തബ്ധരായി നിൽക്കെ, മറ്റെന്തോ നിർദ്ദേശം നൽകുന്നതിൽ മുഴുകി നിന്ന പാർട്ടി പ്രവർത്തക ഞൊടിയിടയിൽ അപകടം കണ്ടറിഞ്ഞു. അവർ സ്വാമിയുടെ കൈയിൽ പിടിച്ച് ‘ഇങ്ങോട്ട്… വരന് താലി നൽകൂ’ എന്ന നിർദ്ദേശം നൽകി. അപ്പോഴാണ് സ്വാമി സ്വപ്നത്തിൽ നിന്നുണർന്നത്. ജാള്യതയോടെ സ്വാമി മാല വരന് കൈമാറി.
–
–