Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 7:30 am

Menu

Published on May 28, 2015 at 10:22 am

അവാര്‍ഡ് ദാന ചടങ്ങില്‍ സീരിയല്‍ താരങ്ങളെ പരഹസിച്ച് മമ്മൂട്ടി, തരാത്തിനെതിരെ പ്രതിഷേധവുമായി സീരിയല്‍ താരങ്ങളും

mammootty-insults-serial-artists

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സീരിയലുകളേയും സിരിയല്‍ താരങ്ങളേയും അപമാനിച്ചു എന്ന ആരോപണവുമായി മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്കെതിരേ ടെലിവിഷന്‍താരങ്ങള്‍ അടക്കമുള്ള സിരിയില്‍ പ്രവര്‍ത്തകര്‍ രംഗത്ത്.കഴിഞ്ഞ ദിവസം നടന്ന ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2015 ലാണ് സംഭവം. ചടങ്ങിലെ മുഖ്യാധിതയായ മമ്മൂട്ടി സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കുന്നതിനെതിരെ സംസാരിച്ച താരം പുരസ്‌കാരം നല്‍കുന്നതിന്റെ മാനദണ്ഡത്തെയും വിമര്‍ശിച്ചു. ബെസ്റ്റ് ഡയറക്ടര്‍, ആക്ടര്‍ തുടങ്ങിയ അവാര്‍ഡുകളെ കുറിച്ച് അവതാരക പറയുമ്പോഴൊക്കെ ‘ബെസ്റ്റ്’ എന്ന വാക്കിന് ഊന്നല്‍ നല്‍കിയായിരുന്നു താരത്തിന്റെ പരിഹാസം. ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം കൈമാറാന്‍ മാത്രം തയ്യാറായ മമ്മൂട്ടി കൂടുതല്‍ സമയം ചെലവഴിക്കാതെ അദ്ദേഹം വേദി വിടുകയും ചെയ്തു.ഓരോ അവാര്‍ഡും പ്രഖ്യാപിക്കുമ്പോള്‍ സമ്മാനം കൊടുക്കേണ്ട ചുമതലയായിരുന്നു മെഗാതാരത്തിന്. മികച്ച നടനുള്ള അവാര്‍ഡ് കറുത്തമുത്ത് എന്ന സീരിയലിലെ നായകന്‍ കിഷോര്‍ സത്യയ്ക്ക് നല്‍കിയ ശേഷം തുടര്‍ന്ന് അവാര്‍ഡ് സമ്മാനിക്കാന്‍ അവിടെ നില്‍ക്കേണ്ട മമ്മൂട്ടി അവിടെ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് മൈക്ക് കിട്ടിയപ്പോഴാണ് താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിച്ചത്. സീരിയല്‍ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് ആക്ഷേപം. എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്?എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയല്‍ താരങ്ങളെയും മമ്മൂട്ടി പരിഹസിച്ചു. ഇതോടെ സദസ് മുഴുവന്‍ തലതാഴ്ത്തിയിരുന്നു.ഒരോ അവാര്‍ഡിന് ബെസ്റ്റ് ഡയറക്ടര്‍ നടന്‍ തുടങ്ങി.. ഓരോ അവാര്‍ഡ് വാങ്ങാനുമായി അവതാരക വേദിയിലേക്ക് ആളെ ക്ഷണിച്ചപ്പോഴും മമ്മൂട്ടി പരിഹാസം തുടര്‍ന്നു. ‘ബെസ്റ്റ്’ എന്ന വാക്കിനെ കൂടുതല്‍ കടുപ്പത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പ്രവൃത്തി. കൂടാതെ അവാര്‍ഡ് വേദിയില്‍ വച്ചും അദ്ദേഹം സീരിയലുകളെ വിമര്‍ശിക്കുകയും ചെയ്തു. ദിലീപ്, ജയറാം, ആസിഫലി, ഭാമ, നമിത പ്രമോദ്, കാവ്യ മാധവന്‍, അജു വര്‍ഗീസ്, തുടങ്ങിയ സിനിമാതാരങ്ങളും സദസില്‍ ഇരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പെരുമാറ്റം ഉണ്ടായത്.പരിപാടിക്കിടെ മുകേഷ് അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രെമോ പുറത്തിറക്കിയപ്പോഴും താരം ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. കോടികള്‍ മുടക്കുന്ന ഷോ നിങ്ങള്‍ക്ക് തുടങ്ങാം. ഒരു പണവും വാങ്ങാതെയാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. തുടര്‍ന്ന് എനിക്ക് അധികസമയം ഇരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി മടങ്ങുകയും ചെയ്തു.മമ്മൂട്ടി വേദി വിട്ടതിന് പിന്നാലെ പ്രത്യക്ഷമായും പരോക്ഷമായും പുരസ്‌കാര ജേതാക്കളും സീരിയല്‍ താരങ്ങളും പ്രതിഷേധമറിയിച്ചു. പിന്നീട് സംസാരിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാട് അദ്ദേഹം തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നീട് സംസാരിച്ച പലരും മമ്മൂട്ടിയെ പോലൊരു താരത്തിന്റെ ഭാഗത്തു നിന്നു ഇങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നാണ് അഭിപ്രായപ്പെട്ടത്.തമാശ മട്ടില്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെ ചിലര്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും മറിച്ചൊന്നും അവാര്‍ഡ് നിശയില്‍ നടന്നില്ലെന്നുമുള്ള വിശദീകരണത്തിനാണ് ചലച്ചിത്രരംഗത്തെ മമ്മൂട്ടിയുടെ സുഹൃത്തുക്കള്‍ തയ്യാറെടുക്കുന്നത്. അതേസമയം, മമ്മൂട്ടി ഇക്കാര്യത്തില്‍ പ്രതികരണത്തിനോ വിശദീകരണത്തിനോ ഇതുവരെ തയ്യാറായിട്ടുമില്ല.

Loading...

Comments are closed.

More News