Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 9:09 pm

Menu

Published on June 1, 2015 at 11:22 am

അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്

jammu-and-kashmir-terror-attacks

ശ്രീനഗർ:അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് രണ്ട് തവണ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ഇന്നലെ കശ്മീരിലെ കുപ്‌വാര ജില്ലയിലെ താന്‍ഗ്ധര്‍ സെക്ടറില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചത്. ഇവരെ തടയുന്നതിനിടെ സൈന്യത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മിലുള്ള വെടിവയ്പ്പില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടമാണ് ഇവിടെ നുഴഞ്ഞുകയറ്റ ശ്രമം. ഇതിനു ശേഷമാണ് ഇന്ന് പാക്ക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News