Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 8:57 pm

Menu

Published on June 3, 2015 at 9:44 am

മെക്‌സിക്കോയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം

5-dead-in-mexico-as-plane-crashes-on-highway

മെക്‌സിക്കോ സിറ്റി : മെക്‌സിക്കോ സിറ്റിയില്‍ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു.ക്വറേറ്ററോ വിമാനത്താവളത്തില്‍ നിന്നു പരിശീലന പറക്കലിനായി പറന്ന എം 7 എയറോസ്‌പെയ്‌സ് എല്‍പി വിമാനമാണ് അപകടത്തില്‍പെട്ടത്.അപകടത്തെത്തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം തടയപ്പെട്ടു. മെക്‌സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്. മെക്സിക്കോയിലെ ഏറ്റവും തിരക്കുള്ള ഹൈവേയിലാണ് വിമാനം തകർന്നു വീണത്.വിമാനം ക്വിറെറ്റാറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു.വിമാനത്തിലെ എന്തെങ്കിലും തകരാർ കാരണം പൈലറ്റ് ഹൈവേയിൽ എമർജെൻസി ലാൻഡിങിന് ശ്രമിച്ചതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Loading...

Comments are closed.

More News