Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 2:29 pm

Menu

Published on June 3, 2015 at 12:29 pm

രാഷ്ട്രപതിയുടെ വാഹനവ്യൂഹം സ്വീഡനില്‍ അപകടത്തില്‍പ്പെട്ടു

president-mukherjee-safe-in-sweden-after-convoy-involved-in-crash

സ്റ്റോക്‌ഹോം: സ്വീഡനിൽ സന്ദർശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടത്. രാഷ്ട്രപതി സുരക്ഷിതനാണെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്നു രാഷ്ട്രപതിയുടെ വാഹനവ്യൂഹമാണ് അപകടത്തിൽപ്പെട്ടത്.പ്രോട്ടോക്കോള്‍ ഓഫിസര്‍ക്കും കാമറാമാനും നേരിയ പരിക്കുകളുണ്ട്. ഇവര്‍ക്ക് അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെടുമ്പോൾ സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരിയും ഭര്‍ത്താവ് ഡാനിയല്‍ രാജകുമാരനും ഒപ്പമുണ്ടായിരുന്നു.രാഷ്ട്രപതി സഞ്ചരിച്ചിരുന്ന വാഹനത്തിനു പുറകിൽ വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലുകാറുകൾ ആയിരുന്നു രാഷ്ട്രപതിക്ക് അകമ്പടിയായി പോയിരുന്നത്. കൂടാതെ മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. സര്‍വകലാശാലയിലെ പരിപാടിയില്‍ നിശ്ചയിച്ചപ്രകാരം പ്രണബ് മുഖര്‍ജി പങ്കെടുത്തു. സ്വീഡൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് പ്രണബ് മുഖർജി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News