Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 9:27 pm

Menu

Published on June 6, 2015 at 9:26 am

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി ഇന്ന് ബംഗ്ലദേശിലേക്ക്

prime-minister-narendra-modi-leaves-for-a-two-day-visit-to-bangladesh

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു .ഇരുരാജ്യങ്ങളും തമ്മിൽ കരയിലെ അതിർത്തി നിർണയ കരാർ ഒപ്പിടുന്നതാണ് മോദിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.മോഡിയെ വരവേല്‍ക്കാന്‍ വലിയ സ്വീകരണമാണ് ബംഗ്ലദേശ് ഒരുക്കിയിരിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിക്കൊപ്പമാണ് മോഡിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം.  ഇന്ന് രാവിലെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തുന്ന മോഡി ബംഗ്ലാദേശിലെ ദേശീയ രക്തസാക്ഷി സ്മാരകവും വംഗബന്ധു മെമ്മോറിയല്‍ മ്യൂസിയവും സന്ദര്‍ശിക്കും.തുടര്‍ന്ന് മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയും പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഭാരതബംഗ്ലാദേശ് ബസ് സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായും മോഡി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.തുടര്‍ന്ന് മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയും പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഭാരതബംഗ്ലാദേശ് ബസ് സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായും മോഡി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.നാളെ ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോഡി രാമകൃഷ്ണ മിഷനിലും സന്ദര്‍ശനം നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News