Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സി ബി എസ് ഇയ്ക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കോളേജുകള്‍ സിബിഎസ്‌ഇയുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഏജന്‍സികളും പരീക്ഷാ നടത്തിപ്പില്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.മെയ് മൂന്നിന് സി.ബി.എസ്.ഇ നടത്തിയ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു. പരീക്ഷ വിശ്വാസയോഗ്യമായി നടത്തുന്നതില്‍ സി.ബി.എസ്.ഇ. പരാജയപ്പെട്ടുവെന്നും കഴിഞ്ഞദിവസം കോടതി നിരീക്ഷിച്ചിരുന്നു. പരീക്ഷയെഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികളാണ്ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയിലെ റോത്തക്കില്‍ ചോര്‍ന്നതായി പൊലീസ് കണ്ടത്തെിയിരുന്നു. വാട്സ് ആപിലൂടെയും മൊബൈല്‍ ഫോണ്‍ വഴി എസ്.എം.എസിലൂടെയുമാണ് ഉത്തരസൂചിക ചില വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. കേസ് പരിഗണനയ്ക്കു വന്നതിനെ തുടര്‍ന്നു രണ്ടുതവണ ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി നീട്ടിവച്ചിരുന്നു.ചോദ്യങ്ങള്‍ ചോര്‍ന്നതുമൂലം 44 കുട്ടികള്‍ക്കെങ്കിലും നേട്ടമുണ്ടായതായി കേസന്വേഷിച്ച ഹരിയാന പൊലീസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതുവരെ അറസ്റ്റ് ചെയ്ത 12 പേരില്‍ നിന്ന് വ്യക്തമാകുന്നത് 10 സംസ്ഥാനങ്ങളിലെങ്കിലും ഇതിൻറെ ഗുണം ലഭിച്ചിട്ടുണ്ടാവും എന്നാണെന്നും ഹരിയാന പൊലീസ് കോടതിയെ അറിയിച്ചിരുന്നു.രണ്ടായിരം സീറ്റുകളിലേക്ക് 6.3 ലക്ഷം കുട്ടികളാണ് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ വൈകും.
Leave a Reply