Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാക്രമെന്റോ:നെസ്ലെയുടെ മാഗി ന്യൂഡില്‍സ് ഇന്ത്യയില്‍ വിവാദത്തില്‍പ്പെട്ടതിന് പിന്നാലെ പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖലയായ കെഎഫ്സിയും വിവാദത്തില്‍. ചിക്കന്‍ ഫ്രൈയ്ക്ക് പകരം എലി ഫ്രൈ നല്‍കിയാണ് കെഎഫ്സി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. അമേരിക്കകാരനായ ഡെവോറിസ് ഡിക്സണ്‍ എന്ന ഉപഭോക്താവിനാണ് കെ.എഫ്.സി ചിക്കൻ വിങ്ങ്സിനു പകരം ഒന്നാന്തരം പൊരിച്ച എലിയെ നൽകിയത്. ഡിക്സണ്‍ തനിക്ക് ലഭിച്ച എലി ഫ്രൈയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും സംഭവത്തിന്റെ വിവരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ചിക്കനു പകരം എലിയെ ആണ് ലഭിച്ചതെന്ന് വ്യക്തമായ ശേഷം ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കോംപ്റ്റണിലെ ഔട്ട്ലെറ്റില് പോയിരുന്നുവെന്നും ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് മാനേജരെ അറിയിച്ചപ്പോള്‍ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തുകയാണുണ്ടായതെന്നും ഡിക്സണ്‍ പറയുന്നു.ഡിക്സന്റെ പോസ്റ്റ് വന്നതോടെ സമൂഹ സൈറ്റുകളില്‍ കെഎഫ്സിക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്. ചിലര്‍ കെഎഫ്സിയെ ‘കെഎഫ്ആര്‍ ‘(കെന്റുകി ഫ്രൈഡ് റാറ്റ്) എന്ന് വിളിച്ചു പരിഹസിക്കുകയും ചെയ്തു.ഇതേസമയം എലി ഫ്രൈ നല്‍കിയെന്ന ഡിക്സന്റെ ആരോപണം കെഎഫ്സി തള്ളി. ‘കസ്റ്റ്മര്മാരുടെ പരാതി കെഎഫ്സി ഗൗരവത്തോടെ എടുക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിക്സന്റെ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഡിക്സണുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിള്‍ നല്‍കണമെന്ന് ഡിക്സണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’ -കെഎഫ്സി ഫെയ്സ്ബുക്ക് പേജില്‍ പ്രതികരിച്ചു.
–
–
–
Leave a Reply