Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കേരളത്തില്‍ റമദാന്‍ വ്രതം നാളെ ആരംഭിക്കും. മലപ്പുറം ജില്ലയിലെ പൊന്നാനിയിലും പരപ്പനങ്ങാടിയിലുമാണ് മാസപ്പിറവി കണ്ടത്. ഗൾഫ് നാടുകളിലും റമദാൻ വ്രതം നാളെയാണ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാൽ വ്രതകാലം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദിയും അറിയിച്ചു. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ റമദാന്‍ വ്രതാചരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളായിട്ടില്ല. അതേസമയം സൗദിയെ അടിസ്ഥാനമാക്കിയാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ റമദാന്‍ വ്രതാചരണം ആരംഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗള്‍ഫ് നാടുകളില്‍ വ്യാഴാഴ്ച മുതല്‍ റമദാന്‍ വ്രതാചരണം ആരംഭിക്കുമെന്നാണ് സൂചന.മലേഷ്യ, തുര്‍ക്കി, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാന്‍ ആരംഭം. പാശ്ചാത്യരാജ്യങ്ങളില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളും സൗദി അറേബ്യയുടെ ഹിജ്‌റ കലണ്ടറിനെയാണു പിന്തുടരുന്നത്.
Leave a Reply