Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: വിവാദമായ സോളാര്‍ തട്ടിപ്പുകേസിലെ ആദ്യ വിധി പുറത്ത്.കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കുറ്റക്കാരാണെന്നാണ് കോടതി വിധി.പത്തിനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ കുറ്റക്കാരാണെന്നു വിധിച്ചത്. പ്രതികളുടെ ശിക്ഷ അല്‍പ്പസമയത്തിനുള്ളില്‍ പ്രഖ്യാപിക്കും.ആറന്മുള സ്വദേശി ബാബുരാജിൽ നിന്നും സോളാർ കമ്പനിയുടെ ഓഹരിയെന്ന നിലയിൽ 1.19 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു വിധി.സോളാര്‍കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്.2013 ജൂണ്‍ 13 ന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി പ്രസന്നകുമാര്‍ സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിചാരണ നടന്നത്. 34 സാക്ഷികളെ വിസ്തരിച്ച വാദത്തിനിടെ പ്രോസിക്യൂഷന് 77 രേഖകള്‍ ഹാജരാക്കി.
Leave a Reply