Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊസൂള്‍:റംസാന്‍ നോമ്പുകാലത്ത് സ്‌ത്രീകളെ തനിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുന്ന പുരുഷന്മാര്‍ക്ക് ചാട്ടയടി ശിക്ഷയായി പ്രഖ്യാപിച്ച് ഐഎസ് തീവ്രവാദികള്‍. ഇറാഖിനഗരമായ മൊസൂളിലും തങ്ങള്‍ പിടിച്ചെടുത്ത മറ്റ് സ്ഥാലങ്ങളിലുമാണ് ശിക്ഷ നടപ്പാക്കുക. തനിച്ച് പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് 80 ചാട്ടവാറടിയാണ് ശിക്ഷ.ഇഫ്‌ത്താര്‍ സമയത്തിന് മുമ്പ് സ്‌ത്രീകളെ തനിച്ച് വീടിന് പുറത്തു കണ്ടാല്‍ ഗൃഹനാഥന്‍ അടി വാങ്ങിക്കുമെന്ന് ഇവര്‍ നിയന്ത്രണത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മുതിര്‍ന്ന പുരുഷന്മാര്‍ക്കൊപ്പം വേണമെങ്കില്‍ പുറത്തിറങ്ങാം. എല്ലാവരും ദിവസം രണ്ടു മണിക്കൂറുകള്‍ മാത്രം ജോലിചെയ്യുക, ബാക്കി സമയം മുഴുവന്‍ പ്രാര്‍ത്ഥനയ്‌ക്കായി ചെലവിടാനാണ് മറ്റൊരു നിര്‍ദേശം.നോമ്പിന്റെ അവസാന 10 ദിവസം കടകള്‍ അടച്ചിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകടകള്‍ ബേക്കറികള്‍, ഭക്ഷണശാലകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം ജൂണ്‍ 10 മുതല്‍ മൊസൂളില്‍ നടപ്പിലായി. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ വ്യക്‌തമാക്കുന്ന പരസ്യബോര്‍ഡുകളും മൊസൂളിലെങ്ങും സ്‌ഥാപിച്ചിട്ടുണ്ട്.
Leave a Reply