Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പെട്രോള്‍,ഡീസൽ വില കുറച്ചു.പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസല്‍ വില ലിറ്ററിന് 71 പൈസയുമാണ് കുറച്ചത് .പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി മുതൽ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ഇന്ധനവിലയില്‍ നേരിയ കുറവ് വരുത്താന്‍ കാരണമായി പറയുന്നത്. പുതിയവില പ്രാബല്യത്തിലാകുന്നതോടെ ഡല്‍ഹിയിലെ പെട്രോള്‍വില ലിറ്ററിന് 66.62 രൂപയാകും. ഡീസല്‍വില 50.22 രൂപയായും കുറയും. ഈ മാസം 15ന് പെട്രോള്‍ വില ലിറ്ററിന് 64 പൈസ കൂട്ടുകയും ഡീസലിന് 1.35 രൂപ കുറക്കുകയും ചെയ്തിരുന്നു.
Leave a Reply