Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജെയ്‌സാല്‍മര്‍:പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ഫേസ്ബുക്ക് നോക്കുന്നതിനും വിലക്ക്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ഇത്തരമൊരു വിലക്കുള്ളത്. കടുത്ത യാഥാസ്ഥിതിക സ്വഭാവം പുലര്‍ത്തുന്ന ഘാപ് പഞ്ചായത്തുകളാണ് ഇങ്ങനെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുകയോ സാമൂഹ്യസൈറ്റുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. ജീന്‍സ് ധരിക്കരുത്, വിവാഹിതരാകുന്നത് വരെ വധൂവരന്മാര്‍ ദോത്തി ധരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും സമാനമായ വിലക്കുകള്‍ നേരത്തെ വാര്‍ത്തയായിട്ടും ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച ശൈശവ വിവാഹവും മദ്യവും നിരോധിച്ച പുരോഗമന ചിന്താഗതിയുള്ള ഒരു പഞ്ചായത്താണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ ജീന്‍സിടുന്നതിലും മൊബൈലും ഫേസ്ബുക്കും നോക്കുന്നതും വിലക്കിയിരിക്കുന്നത് എന്നതാണ് ഇതിലെ രസകരമായ കാര്യം.ശൈശവ വിവാഹവും മദ്യവും നിരോധിക്കുക മാത്രമല്ല, മക്കളെ നിര്‍ബന്ധമായും സ്‌കൂളില്‍ അയക്കണമെന്നും ഖാപ് പഞ്ചായത്ത് ഗ്രാമവാസികളോട് നിര്‍ദ്ദേശിച്ചിരുന്നു.ഇതിന് പിറകെയാണ് ഇത്തരമൊരു വിലക്ക് ഗ്രാമത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Leave a Reply