Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പൂര്‍ണ വിവരം ലഭ്യമാക്കുന്നതിനായി ആരംഭിച്ച രജിസ്ട്രേഷന്‍ പരിപാടി കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള തയാറെടുപ്പിലാണ് എംബസി അധികൃതര്‍. ഇതിൻറെ ഭാഗമായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് സമ്മാനമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.യു.എ.ഇയിലെ എല്ലാ ഇന്ത്യക്കാരുടേയും പേര് വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കൂ.പാസ്പ്പോർട്ട് കോപ്പി,വിസ പേജ് ,എമിറൈറ്റ് ഐ ഡി എന്നീ വിവരങ്ങൾ എല്ലാവരും നൽകണം.ഇതുവരെ 40000ത്തിലധികം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇരുപത്തിയാറ് ലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. റജിസ്ട്രേഷനോടുള്ള പ്രവാസികളുടെ തണുപ്പന്‍ പ്രതികരണം തുടരുന്ന സാഹചര്യത്തിലാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ അധികൃതര്‍ പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും പ്രവാസി സമൂഹം കാര്യമായി പ്രതികരിച്ചിട്ടില്ല. പ്രവാസി സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വെബ്സൈറ്റായ http://uaeindians.org/registration.aspx വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Leave a Reply