Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. . കേസിലെ ഒന്നാം പ്രതി ഐക്കരമറ്റം വാസുവിനെയാണ് മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലാളിയെന്ന വ്യാജേന ഫാം ഹൗസിൽ ജോലി ചെയ്തു വരികയായിരുന്ന വാസുവിനെ ഞായറാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മഹാരാഷ്ട്രയിലെ ദുര്‍ഗാപുരിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പോലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്‍.കേസിലെ ഏറ്റവും നിർണായകമായ കണ്ണിയാണ് മരിച്ച വാസു. കോതമംഗലം കുട്ടമ്പുഴ കൂവപ്പുഴ സ്വദേശിയാണ് വാസു. ആനകളെ കാട്ടിൽ കയറി വെടിവച്ചിരുന്നത് വാസുവാണ്. ഇരുപതോളം ആനകളെയാണ് വാസു കൊലപ്പെടുത്തിയത്. രാജ്യാന്തര തലത്തിലേക്കും ആനവേട്ട വ്യാപിച്ചിരുന്നുവെന്നാണ് വിവരം. 19 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ 16 പേരും ആനക്കൊമ്പ് വാങ്ങി അലങ്കാരവസ്തുക്കൾ നിർമിക്കുന്നവരും ഇടനിലക്കാരുമാണ്. മറ്റു മൂന്നുപേർ വേട്ട സംഘത്തിലുള്ളവരാണ്.
Leave a Reply