Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:30 am

Menu

Published on July 22, 2015 at 9:37 am

സംസ്ഥാനത്ത് ജൂലൈ 25ന് സ്വകാര്യബസ് പണിമുടക്ക്

private-bus-strike-on-july-25

കാസര്‍കോട് : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ജൂലൈ 25ന്  പണിമുടക്കും. നിലവിലുള്ള സ്വകാര്യബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, ഫെയര്‍വേജസ് കരാറില്‍ ഒപ്പിടുക, കെഎസ്ആര്‍ടിസി സമയം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്  പണിമുടക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷൻറെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിലാണ് തീരുമാനം . സംസ്ഥാനത്ത് നിലവില്‍ ഉടമകളുടെ ഇഷ്ടത്തിനനുസരിച്ച് തോന്നിയ കൂലിയാണ് ബസ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. ചില ഭാഗങ്ങളില്‍ മാത്രമാണ് ഫെയര്‍ വേജസ് രീതിയില്‍ ആനുകൂല്യം ലഭിക്കുന്നതെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.പണിമുടക്കില്‍ മുഴുവന്‍ സ്വകാര്യബസ് തൊഴിലാളികളും പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. പി അപ്പുക്കുട്ടന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാസെക്രട്ടറി എം രാജഗോപാലന്‍, ഗിരികൃഷ്ണന്‍, കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News