Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 12:50 pm

Menu

Published on July 22, 2015 at 3:22 pm

കുളച്ചലിന് സമീപം കടപ്പുറത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

2-dead-bodies-found-on-beach-in-thiruvananthapuram

തിരുവനന്തപുരം :തമിഴ്നാട് അതിർത്തിയിലെ കുളച്ചലിന് സമീപം മണ്ടയ്ക്കാട് കടപ്പുറത്ത് രണ്ട് മൃതദേഹങ്ങള്‍ തീരത്ത് അടിഞ്ഞു. കോവളം ഇടക്കല്ലിന് സമീപം കാണാതായ നാലു പേരില്‍ രണ്ടുപേരുടെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. കാണാതായവർക്കായി നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കോവളത്ത് പരിശോധന നടത്തുന്നതിനിടെയാണ് മണ്ടയ്ക്കാട് തീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞതായുള്ള വിവരം ലഭിച്ചത്. ഞായറാഴ്ചയാണ് കോവളം കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് പേരെ കാണാതായത്. ഒരാളുടെ മൃതദേഹം അന്ന് അര്‍ധരാത്രിയോടെ ലൈറ്റ് ഹൗസിനു സമീപം കരക്കടിഞ്ഞിരുന്നു. തുടർന്ന് മറ്റ് നാലു പേർക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. കാണാതായവരുടെ ബന്ധുക്കളും പൊലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ഒരു മൃതദേഹം കാണാതായ അഖിലിന്‍്റേതാണെന്നാണ് സൂചന. കാണാതായ യുവാക്കള്‍ക്കായി കുളച്ചല്‍ ഭാഗത്ത് തിരച്ചില്‍ നടത്താന്‍ കന്യാകുമാരി ജില്ലാ കലക്ടറുടെ സഹായം തേടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News