Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം. നാളെ രാവിലെ വരെ വ്യാപകമഴയോ, കനത്ത ഒറ്റപ്പെട്ട മഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റിന് 55 കി.മി വേഗത വരെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടിത്തക്കാര്‍ സൂക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലും, മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്.
Leave a Reply