Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.പന്തളം സ്വദേശിയായ ഉഷയാണ് മരിച്ച മലയാളി. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ 15 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.അപകടസമയം 30 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.മാട്രു ഛായ എന്ന ബഹുനില കെട്ടിടമാണ് തകർന്ന് വീണത്.കെട്ടിടത്തിന് 35 വര്‍ഷം പഴക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കെട്ടിടം തകര്‍ന്ന് സമീപം സ്‌ഥിതിചെയ്യുന്ന കെട്ടിടത്തിനും നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Leave a Reply