Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കണമെന്ന ചീഫ്‌സെക്രട്ടറി ജിജി തോംസണിന്റെ ഫേസ്ബുക് പോസ്റ്റ് വിവാദത്തിൽ.അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായാണ് ഞായാറാഴ്ച സര്‍ക്കാര്‍ ഒാഫീസുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി ഫേസ്ബുക് പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ മുഖ്യമന്ത്രി പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറി പോസ്റ്റ് പിന്‍വലിച്ചു. കഴിഞ്ഞ രാത്രിയാണ് വരുന്ന ഞായറാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ അധികമായി ഒരു ദിവസം പ്രവർത്തിക്കണമെന്നും കലാം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളോട് ആഭിമുഖ്യം പ്രഖ്യാപിച്ചു കേരളത്തിലെ പല സ്ഥാപനങ്ങളും അധികസമയം ജോലി ചെയ്തിരുന്നു.
–
–
Leave a Reply