Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊലാലംപ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ ഭാഗങ്ങള്‍ കണ്ടെത്തി.ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലാ റീയൂണിയന്‍ ദ്വീപിന് സമീപമാണ് വിമാനത്തിന്റെ ചിറകിനവോട് സാമ്യമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്.ദ്വീപിലെ സെന്റ് ആന്ദ്രെ തീരത്തിനടുത്തായാണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത്. എംഎച്ച് 370 എന്ന ബോയിങ് 777 വിമാനത്തിനോടു സാമ്യമുള്ള അവശിഷ്ടങ്ങളാണിവ. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ലാപ്പെറോണ്‍ എന്ന ഉപകരണം അവശിഷ്ടങ്ങളില്‍ കണ്ടെത്തിയതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്നു സംശയിക്കാന്‍ കാരണം. അവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് തെളിഞ്ഞാല്‍ വിമാനം കാണാതായതിനു ശേഷം ലഭിക്കുന്ന ആദ്യ തെളിവാകുമിത്. പരിശോധന നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിനും പരിശോധനകള്‍ക്കുമായി മലേഷ്യന്‍ സര്‍ക്കാര്‍ സംഘത്തെ അയച്ചിട്ടുണ്ട്.2014 മാര്‍ച്ചിലാണ് ബീജിങിലേക്ക് പോകുന്നതിനിടെ വിമാനം അപ്രത്യക്ഷമായത്. പല രാജ്യങ്ങള്‍ ഒന്നിച്ച് തെരച്ചില്‍ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞില്ല. കുലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. സഞ്ചാരപാതയില്‍നിന്നു വഴിമാറിയ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ തകര്‍ന്നുവീഴാനുള്ള സാധ്യതയാണ് ഏറ്റവും അധികം വിലയിരുത്തപ്പെട്ടത്.
–
–
Leave a Reply