Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 9:12 am

Menu

Published on August 7, 2015 at 9:52 am

അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ് :2 ഭീകരര്‍ കൊല്ലപ്പെട്ടു

two-terrorist-killed-in-kashmir-militant-attack

ശ്രീനഗര്‍:ജമ്മൂകാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍  ഉണ്ടായ ഏറ്റുമുട്ടലിൽ  രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരനെന്ന് കരുതു്‌നയാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടാകുന്നത്. കാകപോറയിലെ വീട്ടില്‍ രണ്ടിലധികം തീവ്രവാദികള്‍ കയറിയൊളിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവത്രെ. ഇവിടെ ഭീകരര്‍ക്കായുള്‌ല തിരച്ചില്‍ തുടരുകയാണ്. അതിനിടെയാണ് ഉധംപൂര്‍ പൊലീസ് പോസ്റ്റിന് നേരെ ആക്രമണമുണ്ടാകുന്നത്.കഴിഞ്ഞ ദിവസം ബിഎസ്എഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ചതനുസരിച്ച് 65 ദിവസം മുമ്പ് തന്നെ ഭീകരര്‍ ഇന്ത്യയിലെത്തിയിരുന്നതായാണ് വിവരം. പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭീകരനും ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു

Loading...

Leave a Reply

Your email address will not be published.

More News