Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‍ പത്ത് ദക്ഷിണാഫ്രിക്കന്‍ ടീം ക്രിക്കറ്റ് താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതേതുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയയ്ക്കെതിരായ നാളത്തെ മല്‍സരം റദ്ദാക്കി. പകരം ഓസ്ട്രേലിയയുമായി ഇന്ത്യ എ ടീം കളിക്കും. നാളെ നടക്കേണ്ട ദക്ഷിണാഫ്രിക്ക ഒാസിസ് മൽസരം ചൊവ്വാഴ്ച നടക്കുംഏതാനും ദിവസം മുൻപുമാത്രം ചെന്നൈയിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് ചെന്നൈയിലെ 35 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കൊടുംചൂടാണ് വിനയായത്. ഇന്ന് ഇന്ത്യയ്ക്കെതിരെ മത്സരിക്കാനിറങ്ങിയ 11 അംഗ ടീമിലെ മൂന്നു താരങ്ങൾ മത്സരത്തിനു ഫിറ്റ് ആയിരുന്നില്ലെന്ന് ആരോപണമുണ്ട്. ഓപ്പണർ റീസ ഹെൻറിക്സ്, മധ്യനിര ബാറ്റ്സ്മാൻ ഖായ സോൻഡോ, സീമർ ഷെസി എന്നിവരാണ് അവശനിലയിലായിരുന്നത്. മത്സരം തടസ്സപ്പെടാതിരിക്കാൻ ഇവർ കളിക്കാൻ നിർബന്ധിതരാകുകയായിരുന്നു. സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൻ ഡി കോക്കും ഫിറ്റ് ആയിരുന്നില്ല. ഇവരെല്ലാം കളിക്കിടെ വൈദ്യസഹായം തേടിയിരുന്നു.
Leave a Reply