Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് മാഗി നൂഡില്‍സ് 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേ സമയം മാഗി നൂഡില്‍സ് നിരോധിച്ചതിന് ശേഷം പുറത്തുവന്ന ആദ്യപാദ ഫലങ്ങളില്‍ കമ്പനിക്ക് 15 വര്ഷത്തിനിടക്കുളള ഏറ്റവും വലിയ നഷ്ടമാണ് ഉണ്ടായതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സ് വില്പന നിരോധിച്ചത്.
Leave a Reply