Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണ കരാർ ഒപ്പുവച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പ് ഡയറക്ടറും കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സന്തോഷ് കുമാർ മഹാപത്രയും തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസുമാണ് കരാറിൽ ഒപ്പുവച്ചത്.സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം മാണി, അടൂര്‍ പ്രകാശ്, കെ.ബാബു, വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, സ്പീക്കര്‍ എന്‍ ശക്തന്, അദാനി ഗ്രൂപ് ഉടമ ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.5552 കോടിയാണ് ഒന്നാം ഘട്ടത്തിലെ മുതൽ മുടക്ക്. ഇതിൽ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിർമ്മാണം തുടങ്ങും. രണ്ട് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. അതേസമയം , പദ്ധതിക്ക് എതിരല്ളെങ്കിലും കരാറിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാണിച്ച് എല്‍.ഡി.എഫ് ചടങ്ങില്‍നിന്ന് വിട്ടുനിന്നു.