Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കോക്ക്: ബാങ്കോക്കില്‍ ഹിന്ദുക്ഷേത്രത്തിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 22 പേർ കൊല്ലപ്പെട്ടു.സംഭവത്തിൽ 78 പേർക്ക് പരിക്കേറ്റിട്ടുണ്ട്.സെന്‍ട്രല്‍ ചിദ്ലം ജില്ലയിലെ തിരക്കേറിയ തെരുവില്‍ ഹിന്ദു ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് ഏഴിനായിരുന്നു സ്ഫോടനം.മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളാണ്. മോട്ടോര്‍സൈക്കിളില്‍ ഒളിപ്പിച്ചുവച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. തലസ്ഥാന നഗരത്തില്‍ ഏറ്റവും തിരക്കുള്ള സ്ഥലമാണ് ഇറാവന്‍ ക്ഷേത്ര പരിസരം. തൊട്ടടുത്തായി ഷോപ്പിംഗ് മാളും വാണിജ്യസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. മധ്യബാങ്കോക്കിലെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്. ദിവസവും ആയിരക്കണക്കിന് ബുദ്ധസന്ന്യാസിമാര്‍ ഇരാവാന്‍ ബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Leave a Reply