Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 4:36 am

Menu

Published on August 18, 2015 at 11:51 am

സുപ്രീം കോടതിയ്ക്ക് ബോംബ് ഭീഷണി

supreme-court-receives-bomb-threat

ന്യൂഡല്‍ഹി: സുപ്രീം കോടതി ബോംബ് വച്ചു തകര്‍ക്കുമെന്ന് അജ്ഞാത ഭീഷണി കത്ത്.ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. സുബാഷ് ഗുലാട്ടി എന്ന അഭിഭാഷകനാണ് ഭീഷണി കത്ത് ലഭിച്ചത്. ഇദ്ദേഹം കത്ത് കോടതി അധികൃതര്‍ക്കും ഡല്‍ഹി പൊലീസിനും കൈമാറി. ചൊവ്വാഴ്ച സ്ഫോടനമുണ്ടാകുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.ഭീഷണിയെതുടര്‍ന്ന് സുപ്രീം കോടതിയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നിയമവിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ പ്രവേശിക്കുന്നത് ഒരു മാസത്തേക്കു വിലക്കുകയിട്ടുണ്ട്. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെയും സുരക്ഷാ ഏജന്‍സികളെയും അറിയിച്ചിട്ടുണ്ട്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിനു മുന്നോടിയായി അദേഹം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയ സുപ്രീം കോടതി ബെഞ്ചിന്റെ തലവന്‍ ദീപക് മിശ്രയ്ക്കും അടുത്തിടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതിക്കും ഭീഷണി സന്ദേശമെത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News