Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ഏഷ്യയിലെ സൗന്ദര്യ റാണിയുടെ കിരീടം മിസ്സ് ക്യൂന്‍ ഓഫ് ഇന്ത്യാ കനിക കപൂറിന്. ഫിലിപ്പീൻസിൽ നിന്നുള്ള ആൽഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പ് കിരീടവും അസർബെയ്‌ജാനെ പ്രതിനിധീകരിച്ച ജെയ്‌ല ഗുലിയേവ സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന മിസ് ഏഷ്യ സൗന്ദര്യ മൽസരത്തിൽ സൗന്ദര്യ രാജ്ഞിയായി തെരഞ്ഞെടുക്കപ്പെട്ട കനികാ കപൂറിന് അഞ്ചു ലക്ഷം രൂപയാണു സമ്മാനമായി ലഭിച്ചത്. ഫസ്റ്റ് റണ്ണറപ്പിനു രണ്ടു ലക്ഷം രൂപയും സെക്കൻഡ് റണ്ണറപ്പിനു ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. ഏഷ്യയിലെ 13 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.രാജ്യാന്തര തലത്തില്‍ പ്രശസ്തരായ ജഡ്ജസാണ് വിധി നിര്‍ണ്ണയിച്ചത്. ആദ്യമായാണ് മിസ് ഏഷ്യാ മത്സരത്തിന് കൊച്ചി വേദിയാകുന്നത്. വിവിധ സൗന്ദര്യ മത്സരങ്ങളുടെ സംഘാടകരായ പെഗാസസ് ആണ് മത്സരം കൊച്ചിയിലെത്തിച്ചത്.
Leave a Reply