Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:53 am

Menu

Published on September 4, 2015 at 9:38 am

ചെന്നൈ എഗ്മോര്‍- മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി: 38 പേര്‍ക്ക് പരിക്ക്

38-passengers-injured-in-train-accident-in-chennai

ചെന്നൈ:  ചെന്നൈ എഗ്‌മോര്‍-മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി 38 പേർക്ക് പരിക്ക്.ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു  അപകടം. എഗ്മൂറില്‍ നിന്ന് ഷൊര്‍ണൂര്‍, കോഴിക്കോട് വഴി മംഗലാപുരത്തേക്ക്് പോകുന്ന 16859 തീവണ്ടിയാണ് കടലൂര്‍ ജില്ലയിലെ പൂവനൂര്‍ സ്റ്റേഷന് സമീപം പാളം തെറ്റിയത്.  അവസാനത്തെ നാലു കോച്ചുകളാണ് അപകടത്തില്‍ പെട്ടത്.പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ എട്ട് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചെന്നൈയിലേയ്ക്കുള്ള വണ്ടികള്‍ കുംഭകോണം, സേലം വഴി തിരിച്ചുവിട്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News