Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോഡി ജനീറോ : ബ്രസീല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഗാലറിയിലെ നിത്യസാന്നിധ്യമായിരുന്ന ‘ഗച്ചോ ഡാ കോപ്പ’ എന്ന പേരിലറിയപ്പെടുന്ന ക്ളോവിസ് ഫെര്‍ണാണ്ടസ് (60)അന്തരിച്ചു.കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി കാൻസർ രോഗത്തെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു.2014 ലോകകപ്പിന്‍റെ ബ്രസീല്‍ ജര്‍മ്മനിയുടെ മുന്നില്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ബ്രസീല്‍ ആരാധകരുടെ മുഖമായി ക്ളോവിസ് ഫെര്‍ണാണ്ടസ് മാറിയിരുന്നു. രാജ്യത്തിന്റെ സ്വപ്നമായ ലോകകപ്പ് കെട്ടിപ്പിടിച്ച് വിതുമ്പുന്ന ബ്രസീല്‍ ടീമിന്റെ പന്ത്രണ്ടാമത് കളിക്കാരന്‍ എന്ന വിശേഷണമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകമാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗ്രൌണ്ട് വിടുന്നതിന് മുമ്പ് ലോകകപ്പിന്റെ ഡമ്മി ജര്‍മ്മന്‍ ആരാധികയ്‌ക്ക് കൈമാറിയ ശേഷമാണ് അദ്ദേഹം പോയത്. പിസ റെസ്റ്റോറന്റ് ഉടമയായിരുന്ന ഫെര്‍ണാണ്ടസ് ജോലിയുപേക്ഷിച്ച് 1990 മുതല്‍ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സന്തത സഹചാരിയായി മാറുകയായിരുന്നു. ഏഴ് ലോകകപ്പുകളില്‍ ബ്രസീലിനായി ശബ്ദമുയര്‍ത്തി ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ട ഫെര്‍ണാണ്ടസ് ഫുട്‌ബോള്‍ കാണാന്‍ മാത്രം അറുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
Leave a Reply