Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: ട്രെയിനുകളില്‍ പകല്‍സമയ യാത്രയ്ക്കുള്ള സാധാരണ കൗണ്ടറുകള്‍ വഴി സ്ലീപ്പര്‍, എ സി ക്ലാസ് ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനം റെയില്‍വേ റദ്ദാക്കി. പുതിയ നയം വിവാദമായ പശ്ചാത്തലത്തിലാണ് കേരളത്തില്‍ മാത്രം നടപ്പിലാക്കേണ്ടെന്ന ദക്ഷിണ റെയില്‍വേയുടെ തീരുമാനം.പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളില്‍ ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ എന്നിവ ഇതോടെ സാധാരണ കൗണ്ടറുകളില്‍ ലഭ്യമാകും.സപ്തംബര്‍ 16 മുതലാണ് പാലക്കാട് ഡിവിഷനില്‍ തീരുമാനം പ്രാബല്യത്തില്‍വന്നത്. ബുക്കിങ് ഓഫീസുകളില്‍ സാധാരണ ടിക്കറ്റുകള്‍ മാത്രം വിതരണംചെയ്തത് എതിര്‍പ്പിനിടയാക്കി. ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയം ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. അത് വേണ്ടെന്നു വെയ്ക്കുന്നതായിരുന്നു വിവാദതീരുമാനം.അതിനെതിരെ വിവിധ സംഘടനകളും വിശിഷ്ട വ്യക്തികളും പ്രതിഷേധിച്ചു.
Leave a Reply