Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 12:32 pm

Menu

Published on September 25, 2015 at 2:02 pm

പൊട്ടികരഞ്ഞ് മേരി കോം

upset-with-2014-commonwealth-games-snub-mary-kom-alleges-regional-bias-in-selection

മുംബൈ : സെലക്ടര്‍മാരുടെ അവഗണനയില്‍ പൊട്ടികരഞ്ഞ് ബോക്‌സിംഗ് താരം മേരി കോം. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തിനിടയിലാണ് മേരി കോം നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സെലക്ഷനിലെ തരംതിരിവിനെ കുറിച്ചുള്ള അനുഭവങ്ങൾ  പങ്കുവയ്ക്കുമ്പോഴാണ് താരം വികാരഭാരിതയായത്.ബോക്‌സിങ് ടീം സെക്ഷനില്‍ നടക്കുന്ന പ്രാദേശിക തരംതിരിവുകള്‍ തനിക്ക് നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മേരി കോം പറഞ്ഞു. ചില അവസരങ്ങളില്‍ ഇത്തരം പ്രവണതകള്‍ തന്നെ വളരെയധികം അസ്വസ്ഥയാക്കിയിട്ടുണ്ട്. ജഡ്ജസും റഫറിമാരും വരെ ഈ പക്ഷാപാതത്തിന് പിന്തുണയും നല്‍കുന്നു.പക്ഷേ ഞാനിതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കായികതാരമാണ്, സമ്മതിക്കുന്നു. പക്ഷേ ഞാനിപ്പോഴും ഇന്ത്യക്കാരി തന്നെയാണെന്നും മേരി കോം പറയുന്നു. ഏറ്റവുമൊടുവില്‍ റിയോ ഒളിമ്പിക്‌സില്‍ തന്റെ മെഡല്‍ മോഹങ്ങള്‍ക്ക് മേല്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനിലെ ഈ പക്ഷപാത ശക്തികള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.  ഹരിയാനക്കാരിയും തന്റെ അതേ വിഭാഗത്തില്‍ മത്സരിക്കുന്ന വനിതാ താരവുമായ പങ്കി ജാഗ്രക്കാണ് സെലക്ടര്‍മാര്‍ എപ്പോഴും പിന്തുണ നല്‍കുന്നത്. മത്സരങ്ങളില്‍ തനിക്ക് മുന്നില്‍ പതിവായി തോല്‍ക്കാറുള്ള പിങ്കിയെ വാഴ്ത്തിക്കാണിക്കാനാണ് അവരുടെ ശ്രമം. താനത് കാര്യമാക്കുന്നില്ല. എന്റെ കഴിവ് ബോക്‌സിങ് റിംഗില്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണെന്നും മേരി കോം പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News