Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 10:11 pm

Menu

Published on October 2, 2015 at 9:35 am

അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 മരണം

11-killed-when-us-c-130-plane-crashes-in-eastern-afghanistan

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാല്‍ബാദ്  വിമാന താവളത്തിൽ  യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഹെര്‍ക്കുലീസ് സി130 ചരക്കു വിമാനമാണ് തകർന്ന് വീണത്.അപകടവിവരം ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്. വലിയ ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വിമാനമാണിത്. മരിച്ചവരില്‍ ആറുപേര്‍ വിമാന ജോലിക്കാരും മറ്റുള്ളവര്‍ വിമാനത്താവള തൊഴിലാളികളുമാണ്.കൂടുതല്‍ വിവരങ്ങള്‍ യു.എസ് സൈന്യം വെളിപ്പെടുത്തിയിട്ടില്ല.  അപകടം നടന്ന കിഴക്കന്‍ അഫ്ഗാനില്‍ 1000 സൈനികരാണുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News