Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധര്‍മ്മശാല: ഇന്ത്യ -ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ധർമശാലയിൽ തുടക്കമാകും. പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് ഇരു ടീമും പരമ്പരയെ കാണുന്നത്. 72 ദിവസം നീളുന്ന പരമ്പരയിൽ ജയത്തോടെ തുടങ്ങാനാണ് സന്ദർശകർ ഏറെ ആഗ്രഹിക്കുന്നത്.ട്വന്റി-20യിൽ ഇന്ത്യയുടെ റെക്കോർഡ് അത്ര മെച്ചപ്പെട്ടതൊന്നുമല്ല. ഇതുവരെ ഇന്ത്യ കളിച്ചത് 55 ട്വന്റി-20 മത്സരങ്ങൾ മാത്രമാണ്. മറ്റു ടെസ്റ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എട്ടാം സ്ഥാനത്താണ് ഇന്ത്യ.വീണ്ടും ഇന്ത്യന്‍ നായക സ്ഥാനത്തേക്ക് എത്തിയ ധോണിക്ക് കീഴിലാണ് ഇന്ത്യ ട്വന്റിട്വന്റി, ഏകദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങുക. ദക്ഷിണാഫ്രിക്കയാകട്ടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ പ്രകടനം പുറത്തെടുക്കുന്ന താരനിരയെയാണ് അണിനിരത്തുക. ഇരുടീമുകളും കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനല്‍ വരെ കുതിച്ചത് ഒന്നിനൊന്ന് മികച്ച വിജയങ്ങളോടെയായിരുന്നു. പക്ഷേ സെമിയില്‍ ഇരുടീമുകള്‍ക്കും കാലിടറുകയായിരുന്നു. സമീപകാല നേട്ടങ്ങള്‍ പരിശോധിക്കുകരയാണെങ്കില് പ്രവചനങ്ങള്‍ അസാധ്യമാണ്. ഹോം ഗ്രൗണ്ടില്‍ മികച്ച വിജയത്തിന്റെ റെക്കോര്‍ഡ് ഇന്ത്യയ്ക്കുണ്ടെങ്കില്‍ വിദേശമണ്ണില്‍ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സ്വന്തമാക്കിയ ചരിത്രം ദക്ഷിണാഫ്രിക്കയോടൊപ്പമുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്ലിയും മറ്റുള്ളവയില്‍ ധോണിയുമാണ് ഇന്ത്യയുടെ നായകന്മാര്. ബംഗ്ളാദേശിലെ നഷ്ടങ്ങളുടെ പേരില്‍ ഏറെ പഴികേട്ട ധോണിക്കിത് വിശ്വാസ്യത തിരിച്ചുനല്‍കാനുള്ള അവസരമാണെങ്കില്‍ ശ്രീലങ്കയില്‍ മോശമല്ലാത്ത വിജയങ്ങള്‍ സ്വന്തമാക്കിയതിന്റെ തുടര്‍ച്ചയാണ് വിരാട് കോഹ്ലി കാത്തിരിക്കുന്നത്. ആദ്യ മൂന്നു ട്വന്റിട്വന്റി മത്സരങ്ങള്‍ക്കുശേഷം അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇരുടീമുകളും കളിക്കുക. ഡിസംബര്‍ മൂന്നിനാണ് അവസാന ടെസ്റ്റിന് തുടക്കം.
Leave a Reply