Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 8:25 am

Menu

Published on October 6, 2015 at 3:55 pm

കോൾ സെന്‍റർ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗത്തിനിരയാക്കി

call-centre-employee-molested

ബംഗലൂരു : ബംഗലൂരുവിൽ കോൾ സെന്‍റർ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗം ചെയ്തു. ശനിയാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23കാരിയായ യുവതിയെ മഡിവാല ബസ് സ്‌റ്റോപ്പില്‍ വെച്ച് വാഹനത്തിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി.പിന്നീട്  മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കോറമാംഗലയില്‍ എത്തിച്ചശേഷം വാഹനത്തില്‍ നിന്നിറക്കി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.തിന് ശേഷം മഡിവാല ബസ് സ്റ്റോപ്പിൽ യുവതിയെ തിരികെ കൊണ്ടുവിടുകയായിരുന്നു. തുടർന്നാണ് യുവതി വിവരം ബന്ധുക്കളെ അറിയിച്ചത്. സഹോദരി എത്തിയ ശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News