Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 1:29 am

Menu

Published on October 8, 2015 at 1:53 pm

രാഹുല്‍ ഈശ്വറിനു നേരെ കയ്യേറ്റ ശ്രമം;കാർ അടിച്ച് തകർത്തു

rahul-easwar-attacked

കായംകുളം : ടെലിവിഷന്‍ അവതാരകന്‍ രാഹുല്‍ ഈശ്വറിനു നേരെ കയ്യേറ്റ ശ്രമം.രാഹുല്‍ ഈശ്വറിന്റെ കാറിന് നേരെയും ആക്രമണം ഉണ്ടായി. കായംകുളം എംഎസ്എന്‍ കോളജിലാണ് സംഭവം. യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ കോളേജിലെത്തിയത്.എന്നാല്‍, രാഹുല്‍ മുന്പ് നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ രാഹുലിനു നേരെ പ്രതിഷേധിക്കുകയായിരുന്നു.ഇതിനിടെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാറും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പിന്നീട് പൊലീസിന്റെ അകന്പടിയോടെയാണ് രാഹുല്‍ കോളജില്‍ നിന്ന് മടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News