Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: ചൊവ്വയില്‍ ബുദ്ധ പ്രതിമ കണ്ടെത്തിയതായി റിപ്പോർട്ട്. അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്തുന്ന യു.എഫ്.ഒ സൈറ്റിങ് ഡെയ്‌ലിയാണ് ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്.ചൊവ്വയില്‍ ഒരു കുന്നിന് മുകളിലായാണ് ബുദ്ധന്റേതെന്ന് തോന്നിക്കുന്ന പ്രതിമയുടെ രൂപം കണ്ടെത്തിയതായി പുറത്തുവന്ന ചിത്രം വ്യക്തമാക്കുന്നു. പ്രതിമയുടെ മുഖവും ചുമലുകളും വ്യക്തമാകുന്ന രീതിയിലാണ് ചിത്രം.ചൊവ്വയില്‍ പ്രഗത്ഭരായ ജനത ഒരിക്കല്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ തങ്ങള്‍ പുറത്തുവിട്ട ചിത്രം മാത്രം മതിയാകുമെന്നാണ് ഡെയിലിയുടെ അവകാശവാദം.നാസയ്ക്ക് ഇക്കാര്യങ്ങള്‍ അറിയാമെന്നും യു.എസ് ഇക്കാര്യങ്ങള്‍ മനപ്പൂര്‍വം പുറത്തുവിടാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ, ഒബാമയുടെ തല, പ്രേത വനിത, സൈനിക ബങ്കര്‍, ഒഴുകി നടക്കുന്ന സ്പൂണ്‍, ബഹിരാകാശ ഞണ്ട് തുടങ്ങിയവയും അന്യഗ്രഹജീവികളെക്കുറിച്ചു ഗവേഷണം നടത്തുന്നവര്‍ കണ്ടെത്തിയിരുന്നു.
–
–
Leave a Reply