Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ് : സൗദിയില്‍ നിതാഖത് നിയമം നടപ്പിലാക്കുന്നത് മൂന്നു മാസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച സൗദി രാജാവിന്റെ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. നേരത്തെ ജൂലൈ മൂന്ന് മുതലാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ജൂലൈ 3 വരെയുള്ള മൂന്നു മാസക്കാലം താമസ പദവി ശരിയാക്കുന്നവര്ക്കും എക്സിറ്റ് വിസയില്‍ പോകുന്നവര്‍ക്കും സൗദി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പിഴയില്ല. പ്രൊഫഷന് മാറ്റത്തിനു ഫീസും ഇല്ലായിരുന്നു. ഹുറൂബ് നീക്കം ചെയ്യാനും ഫീസ് ഈടാക്കിയിരുന്നില്ല. എന്നാല്‍ ജൂലൈ മൂന്നിനു ശേഷം ഈ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടിവരും.
Leave a Reply