Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 12:13 am

Menu

Published on November 4, 2015 at 1:14 pm

ആന്ധ്രയിൽ മുന്‍ കോണ്‍ഗ്രസ് എം.പിയുടെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ 4 മരണം

fire-at-ex-mps-house-in-warangal-four-family-members-dead

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് എം.പി ഡോ. സിര്‍സില്ല രാജയ്യയുടെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. സിര്‍സില്ലയുടെ മരുമകള്‍ സരിക, മക്കളായ അഭിനവ്, അയന്‍, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. രാജയ്യയുടെ മകന്‍ അനിലിന്റെ ഭാര്യയാണ് സരിക. വീട്ടിലെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിക ഭര്‍ത്താവിനെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. രാജയ്യയുടെ വീടിനു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നിട് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. 2002ല്‍ ആയിരുന്നു സരികയും രാജയ്യയുടെ മകനും തമ്മിലുള്ള വിവാഹം. കഴിഞ്ഞ തവണ ലോക്‌സഭാ എം പിയായിരുന്നു രാജയ്യ. എന്നാല്‍ ഇത്തവണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News