Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 6:38 am

Menu

Published on June 28, 2013 at 10:24 am

മുല്ലപെരിയാറിൽനിന്നുള്ള വൈദ്യുതിയുടെ പണം വാങ്ങണം: ജസ്റ്റിസ്‌ കെ

justice-k-t-thomass-comment-on-mullaperiyar-dam

കോട്ടയം:കേരളത്തിന്റെ വെള്ളം ഉപയോഗിച്ചു തമിഴ്നാട് ഉത്പാതിപ്പിക്കുന്ന വൈദ്യുതിയുടെ പണം വാങ്ങാൻ നമുക്കു ധാർമികവും നിയമപരവുമായ അവകാശം ഉണ്ടെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്‌ കെ.ടി.തോമസ്‌.

കേരള പ്രസ്സ് അക്കാദമിയുടെ പ്രാദേശിക പത്രപ്രവർത്തക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളവും തമിഴ്നാടും തമ്മിൽ മുല്ലപെരിയാറിന്റെ കാര്യത്തിലുണ്ടായിരുന്ന കരാർ 2000-ൽ അവസാനിച്ചു. ഒരു കരാറും നിലവിലില്ലാതിരിക്കെ മുല്ലപെരിയാറിലെ വെള്ളം ഉപയോഗിച്ച് ഉത്പാതിപ്പിക്കുന്ന വൈദ്യുതിക്ക് തമിഴ്നാടിന് 5 രൂപ ലാഭം കിട്ടുമ്പോൾ കേരളത്തിനു ലഭിക്കുന്നത് ഒരു പൈസയുടെ 12 ശതമാനമാണ്. അണക്കെട്ട് ഏതു നിമിഷവും തകരുമെന്ന തെറ്റിദ്ധാരണ പരത്തിയതുക്കൊണ്ട് വൈദ്യുതി വില വാങ്ങുന്നതിനെക്കുറിച്ചും കേരളം ആലോചിച്ചിട്ടില്ല.

1979-ലും 80, 81-ലും മൂന്നുഘട്ടങ്ങളായി നടത്തിയ ശക്തീകരണ പ്രക്രിയയിലൂടെ ഇന്ത്യയിലെ മറ്റേതു ഡാമിനെക്കാളും ശക്തമാണു മുല്ലപെരിയാർ എന്ന വിദഗ്തരുടെ കണ്ടെത്തൽ അവഗണിക്കുന്നതിനാൽ നമുക്കു നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. വൈദ്യുതിയുടെ അർഹമായ വില വാങ്ങിയെടുക്കാൻ സർക്കാറിനു മേൽ സമ്മർദം ചെലുത്താൻ മാധ്യമങ്ങളും പൊതുസമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News