Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് പിടിയിലായ രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമായി പ്രവര്‍ത്തിക്കുന്നതാണ് രാഹുലും രശ്മിയും ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ ശൃംഖലകളില്‍ സിനിമാ നടിമാരും ഉണ്ടെന്നാണ് റിപ്പോള്‍ട്ട്. ചില ഉന്നതരുമായി ഇവര്‍ക്കു ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. ഇടപാടുകാര്‍ ആവശ്യപ്പെട്ടാല്‍ നടിമാരെ തരപ്പെടുത്തികൊടുത്തിരുന്നുവെന്ന് വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടി ഇവരുമായി നല്ല ബന്ധം പുലര്‍ത്തിവരുന്നുണ്ട്. ഒരു രാത്രിക്ക് രണ്ടേകാല്‍ ലക്ഷം രൂപയാണ് ഈ നടിയുടെ റേറ്റെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ മോഡല്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് രാഹുലും സംഘവും കേരളത്തിലെത്തിച്ചതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങി. കോട്ടയം സ്വദേശിനിയായ ലെനീഷ് മാത്യു എന്ന യുവതിയാണ് രാഹുലിനും സംഘത്തിനും വേണ്ടി പെണ്‍കുട്ടികളെ വിമാനമാര്‍ഗം ബംഗളൂരുവില്‍ നിന്നു കേരളത്തിലെത്തിച്ചത്. ലെനീഷ് ബംഗളൂരുവില്‍ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നുണ്ട്.
ഇടപാടുകാരോട് വഴങ്ങിയാല്‍ മാത്രമെ നല്ല നിലയില്‍ ഉയര്‍ന്ന് വരാനും പ്രശസ്തയാകാനും സാധിക്കുകയുള്ളൂവെന്നും സംഘത്തിലുള്ളവര്‍ പെണ്‍കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വഴങ്ങുന്ന പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ കാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നുവെന്ന പുതിയ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയെന്നു പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സാധനങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനുശേഷമായിരിക്കും സൈബര്‍ സെല്‍ പരിശോധിക്കുക.ഇന്നലെ തൃക്കാക്കര പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായിരിക്കാം കംപ്യൂട്ടറെന്നു പോലീസിന് സംശയമുണ്ട്.
അതേസമയം രാഹുലിനെയും രശ്മിയെയും പെണ്‍വാണിഭത്തിലേക്ക് നയിച്ചത് സിനിമ വരുത്തി വച്ച സാമ്പത്തിക ബാധ്യതയാണെന്നും രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന പ്ലിംഗ് എന്ന സിനിമ വരുത്തി വച്ച ബാധ്യത തീര്‍ക്കാനാണ് തങ്ങള്‍ പെണ്‍ വാണിഭത്തിന് ഇറങ്ങിയതെന്നാണ് രശ്മി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഈ സിനിമാ സംവിധാനത്തിലൂടെയാണ് പ്രമുഖ നടികളുമായി ഇവര്‍ പരിചയത്തിലാവുന്നതും. മാത്രമല്ല ആവശ്യക്കാര്‍ക്ക് രശ്മിയേയും മറ്റ് പെണ്‍കുട്ടികളേയും എത്തിച്ചിരുന്നത് രാഹുലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ നിരവധി വെബ്‌സൈറ്റുകളിലൂടെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. ലൈംഗികമായി ഇടപെടുന്നത് ഉഭയസമ്മത പ്രകാരമായിരിക്കുമെന്ന വ്യവസ്ഥ സഹിതമാണ് പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്കൊപ്പം അയച്ചിരുന്നതെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേരിലുള്ള പേജ് നിയന്ത്രിച്ചിരുന്നതും കുട്ടികളുടെ ചിത്രങ്ങളിട്ടിരുന്നതും ഇവരാണെന്നാണ് പോലീസ് വെളിപ്പെടുത്തി.
കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ ചുംബനസമരത്തിന് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നതാണ് അവര്‍ക്ക് സെലിബ്രിറ്റി ഇമേജ് നല്‍കിയത്. പോലീസ് വാഹനത്തില്‍ വച്ച് രാഹുലും രശ്മിയും ചുംബിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും സ്ഥാനം പിടിച്ചവയായിരുന്നു. അതിനെ തുടര്‍ന്നാണ് രാഹുല്‍ പശുപാലന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വിവരം പുറത്തറിയിക്കുന്നത്. . പ്ലിംഗ് എന്ന് പേരിട്ട സിനിമയുടെ കഥയും തിരക്കഥയും ഭാര്യ രശ്മിയുടെതായിരുന്നു. എന്‍ജിനീയറിങ് കോളേജില്‍ സുഹൃത്തുക്കളായിരുന്ന രാഹുലും രശ്മിയും ഏഴ് വര്‍ഷം മുമ്പാണ് വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആറുവയസ്സുള്ള ഒരു മകനുണ്ട്.
Leave a Reply