Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 8:51 pm

Menu

Published on November 20, 2015 at 12:56 pm

രാഹുലിന്റെയും രശ്മിയുടെയും ലാപ്‌ടോപ്പില്‍ യുവ എംഎല്‍എ ഉൾപ്പെടെ ഉന്നതരുടെ ‘ദൃശ്യങ്ങള്‍’;ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

police-sized-rahul-pashupalan-and-model-resmi-nairs-laptop

കൊച്ചി : കഴിഞ്ഞ ദിവസം  പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ  രാഹുല്‍ പശുപാലന്റെയും  രശ്മിയുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും  നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. പല യുവജന നേതാക്കന്‍മാരും അര്‍ധരാത്രി കഴിഞ്ഞും രശ്മിയുമായി ഫോണില്‍ സംസാരിച്ചതിനും തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരു യുവ എംഎല്‍എയുടെ കിടപ്പറ ദൃശ്യങ്ങള്‍ രാഹുലിന്റെ ലാപ് ടോപ്പില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.   ലക്ഷങ്ങള്‍ മറിഞ്ഞ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ എം.എല്‍.എയും കുരുങ്ങിയത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിട്ടുണ്ട്. രാഹുല്‍ പശുപാലന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘം ലാപ്‌ടോപ്പിനു പുറമേ ഒരു ഐപാഡ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ഡ്രൈവുകൾ , ഇംഗ്ലീഷ് മാഗസിനുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. കേസന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒട്ടേറെ തെളിവുകള്‍ റെയ്ഡില്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.ലാപ് ടോപ്പില്‍  നിന്ന് ഇടപാടുകാരുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പ്രത്യേക ഫോള്‍ഡര്‍ ആയി തന്നെ സൂക്ഷിച്ചിരുന്നതായാണ് വിവരം. പാസ്‌വേഡ് അറിയാത്തതിനാല്‍ ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫയലുകള്‍ തുറന്നത്. ഓരോ ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നല്‍കാനുള്ള പണത്തിന്റെ കണക്കും ഫയലുകളില്‍ ഉണ്ടായിരുന്നു.ഓരോരുത്തരുമായും ഇടപാടുകള്‍ നടത്തിയ തീയതിയും ഇനി ബന്ധപ്പെടാനുള്ള തീയതികളും ഫയലുകളില്‍ ഉണ്ടായിരുന്നതായാണു സൂചന. പക്ഷേ ഇവരുടെ പേരുകള്‍ രാഷ്ടീയ നേതൃത്വം ഇടപെട്ട് ഓതുക്കാനാണ് സാധ്യത. ഇത് ഒരു സാധാരണ ഇമ്മോറല്‍ ട്രാഫിക്ക് സേസായി കണ്ടാല്‍ മതിയെന്നാണ് ഉന്നത ഭരണകക്ഷി നേതാക്കളുടെ നിലപാട്. രശ്മിയെയും രാഹുല്‍ പശുപാലനെയും രക്ഷിക്കാനുള്ള അണിയറ നീക്കവും ഉന്നതങ്ങളില്‍ നടക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News