Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 2:22 am

Menu

Published on November 21, 2015 at 9:54 am

ഓണ്‍ലൈൻ പെണ്‍വാണിഭം: രാഹുലിനെതിരെ പിതാവ് പശുപാലന്‍

rahul-pashupalans-father-responds-to-online-sex-racket-issue

കൊല്ലം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് പശുപാലന്‍ രംഗത്ത്. രാഹുലിന്റെ ശല്യം സഹിക്കവയ്യാതെ താന്‍ വീടു വിട്ടതാണെന്നും ഇപ്പോള്‍ കൂലിപ്പണി എടുത്താണ് ജീവിക്കുന്നതെന്നും പശുപാലന്‍ പറഞ്ഞു.ആഡംബരജീവിതമായിരുന്നു അവനാഗ്രഹിച്ചത്.കര്‍ണാടക ജയിലിലുള്ള രശ്മിയുടെ സുഹൃത്തായ മോഡലിനെ ഇറക്കാനാണെന്നും പറഞ്ഞ ഒന്നര ലക്ഷം രൂപ വീട്ടില്‍ നിന്ന് കൊണ്ടു പോയി. മകളുടെ വിവാഹത്തിന് വെച്ച പണമായിരുന്നു ഇത്. മൂന്നര ലക്ഷം രൂപ ചോദിച്ച് വീടിന്റെ ജനാല അടിച്ച് പൊട്ടിച്ചുവെന്നും രശ്മിയാണ് മകനെ കുഴപ്പത്തില്‍ ചാടിച്ചതെന്നും പശുപാലന്‍ ആരോപിച്ചു.
വീടും വസ്തുക്കളും വിറ്റ് പണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു എന്നാല്‍ താന്‍ വഴങ്ങിയില്ല. രശ്മി അല്‍പ വസ്ത്രം മാത്രം ധരിച്ച് കടയിലും മറ്റും പോകുന്നത് താന്‍ തടഞ്ഞു. ഇത് പ്രശ്‌നമായി. ഇതില്‍ ദേഷ്യം പൂണ്ട രാഹുല്‍ എന്നോട് വഴക്കടിക്കുകയും പിന്നീട് പല പല കാരണങ്ങള്‍ പറഞ്ഞ് വഴക്ക് പതിവാക്കുകയും ചെയ്തു. അവരുടെ ഇടപാടുകളെക്കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് രാഹുലിനെ പഠിപ്പിച്ചെങ്കിലും ഒരു രൂപയുടെ പൊലും സഹായം ചെയ്തിട്ടില്ലന്നും പശുപാലന്‍ പറഞ്ഞു.ഒടുവില്‍ മകന്റെ ശല്യം സഹിക്കാനാവാതെ താന്‍ വീട് വിടുകയുമായിരുന്നുവെന്നും പശുപാലന്‍ പറഞ്ഞു.ഏറ്റവുമൊടുവില്‍ മകളുടെ വിവാഹത്തിന്റെ അന്നാണ് തമ്മില്‍ കണ്ടത്. ധൂര്‍ത്തും ധാരാളിത്തവുമാണ് രാഹുലിന്റെ സ്വഭാവം മാറ്റിമറിച്ചത്. ആഡംബരജീവിതം ആഗ്രഹിച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഒടുവില്‍ അര്‍ഹമായ ശിക്ഷ തന്നെ അവന് കിട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

–


–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News